CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 31 Seconds Ago
Breaking Now

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍

'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ചയാളോടാണ് 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

കോന്നിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെ 'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ചയാളോടാണ് 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

നേരത്തെ, അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' എന്ന പ്രയോഗം വലിയ വിവാദമായിരുന്നു. സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം മറ്റൊരു വിശേഷണമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി തന്റെ നിഘണ്ടുവില്‍ ഇതിന് വേറെ വാക്കുകളില്ലെന്നും വ്യക്തമാക്കി. മുന്‍പ് 'പരനാറി' പ്രയോഗം ഉണ്ടാക്കിയ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്.

ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്നും എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നും വിളിച്ച പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച സുധാകരന്‍ മാന്യമായി ജീവിക്കുന്നവരെ അധിക്ഷേപിക്കാന്‍ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു. ഇത്തരത്തിലുള്ള സംസാരരീതി എത്രപേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നതെന്ന് നേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.