CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 41 Seconds Ago
Breaking Now

രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ കോടികളുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചി, കോണ്‍ഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ശബരിനാഥന്‍

സൂക്ഷ്മ പരിശോധന വേളയില്‍ വിഷയം ചൂണ്ടിക്കാട്ടിയതിനാല്‍ കോടതിയില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതുന്നുവെന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ കോടികളുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതില്‍ കോണ്‍ഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍. വരണാധികാരിക്ക് ചില പരിമിതികള്‍ ഉള്ളതിനാല്‍ മാത്രമാണ് പത്രിക അംഗീകരിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ലെന്നും നേമത്ത് സി.ജെ.പി. ഡീല്‍ നടക്കുന്നുണ്ടെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.

സൂക്ഷ്മ പരിശോധന വേളയില്‍ വിഷയം ചൂണ്ടിക്കാട്ടിയതിനാല്‍ കോടതിയില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതുന്നുവെന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു. ഒരു തുണ്ട് കടലാസ് കൊണ്ട് പോലും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സമയപരിപിരിമിതി ഉണ്ടായിട്ടും താന്‍ ഇതിനുവേണ്ടി സമയം കണ്ടെത്തുകയായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

പണത്തിന്റെ ഹുങ്ക് നേമത്ത് വില പോവില്ല. ബിജെപിയുടെ ലെറ്റര്‍പാഡും സീലും ഒക്കെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിലാണ് ഇരിക്കുന്നത് എന്ന ധൈര്യത്താല്‍ അവര്‍ ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നുവെന്നും കെ എസ് ശബരീനാഥന്‍ കുറ്റപ്പെടുത്തി. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിലാണ് ശബരീനാഥ് ആരോപണം ഉയര്‍ത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തില്‍ കര്‍ണാടകയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ആക്ഷേപം. പത്രിക പരിശോധിച്ച് മാറ്റിവെച്ചെങ്കിലും പിന്നീട് വരണാധികാരി പത്രിക സ്വീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.