CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 37 Seconds Ago
Breaking Now

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ അന്തരിച്ചു

സംസ്‌കാര ചടങ്ങുകള്‍ നാളെ തൃശൂര്‍ തൃത്തല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രന്‍ ആണ് ഭാര്യ.

പ്രശസ്ത നടനും എം.എല്‍.എയുമായ മുകേഷിന്റെ സഹോദരീ ഭര്‍ത്താവാണ് ഇ.എ. രാജേന്ദ്രന്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ഭൗതികദേഹം കൊല്ലത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകള്‍ നാളെ തൃശൂര്‍ തൃത്തല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.