CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Seconds Ago
Breaking Now

സഭക്ക് പുറത്ത് നിന്ന് വിവാഹം കഴിച്ചാല്‍ ക്‌നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

ക്‌നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ നിര്‍ബന്ധിത ആചാരമാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു

ക്‌നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരില്‍ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും, അത് സമുദായപരമായ നിയന്ത്രണങ്ങളിലൂടെ നിര്‍ബന്ധിതമാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മത സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം ഭരണഘടനാപരമായ വ്യക്തിഗത അവകാശങ്ങളില്‍ ഇടപെടുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എസ് ഈശ്വരന്റെതാണ് വിധി. കോട്ടയം അഡീഷണല്‍ സബ് കോടതിയുടെ വിധിയും അതിനെ ശരി വെച്ച അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി തള്ളി.

ക്‌നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ നിര്‍ബന്ധിത ആചാരമാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍, ഈ ആചാരം പാലിക്കാത്തതിന് സഭാംഗത്തെ പുറത്താക്കുന്നത് നിയമപരമായി സാധുവല്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ബൈബിള്‍ വചനവും കോടതി വിധിയില്‍ ഉദ്ധരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.