CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 6 Seconds Ago
Breaking Now

അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചു,സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്, നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിന്‍ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്

അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിന്‍ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. 

അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിന്‍ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാന്‍ എന്നും പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിന്‍ രാജ് വെളിപ്പെടുത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.