CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 49 Seconds Ago
Breaking Now

വീട്ടില്‍ സാരിക്ക് പകരം നൈറ്റി ഇട്ടതിനെ ചൊല്ലി തര്‍ക്കം ; ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്

കൃഷ്ണ പാട്ടീല്‍ (34) എന്നയാളാണ് തന്റെ ഭാര്യ മഞ്ജുള പാട്ടീലിനെ (32) ക്രൂരമായി ആക്രമിച്ചത്.

വീട്ടില്‍ നൈറ്റി ധരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കര്‍ണാടകയിലെ ഖാനാപുര്‍ താലൂക്കിലെ നന്ദഗഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കൃഷ്ണ പാട്ടീല്‍ (34) എന്നയാളാണ് തന്റെ ഭാര്യ മഞ്ജുള പാട്ടീലിനെ (32) ക്രൂരമായി ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വീട്ടില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ സ്ഥിരമായി എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും സമാനമായ രീതിയില്‍ തര്‍ക്കമുണ്ടാവുകയും, പ്രകോപിതനായ കൃഷ്ണ മഞ്ജുളയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നു.

മഞ്ജുളയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആദ്യം ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നന്ദഗഡ് പോലീസ് കേസെടുക്കുകയും പ്രതിയായ കൃഷ്ണ പാട്ടീലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.