CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 13 Seconds Ago
Breaking Now

രണ്ട് വര്‍ഷമായി ഭാര്യയുടെ പീഡനം; ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ പകര്‍ത്തി ഭര്‍ത്താവ്

സ്ത്രീ ഭര്‍ത്താവിനെ തല്ലുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഭര്‍ത്താവിനെ ഭാര്യ ശാരീരികമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് വിശാല്‍ (@VishalMalvi_) എന്ന എക്‌സ് ഉപയോക്താവ് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.സ്ത്രീ ഭര്‍ത്താവിനെ തല്ലുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

'കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡനം അനുഭവിച്ചതിന് ശേഷം സഹോദരന്‍ ഈ ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ പകര്‍ത്തിയതാണ്, വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ ദൃശ്യങ്ങളും അതിനോടൊപ്പമുള്ള സന്ദേശവും പെട്ടെന്നുതന്നെ വൈറലാവുകയും പുരുഷന്മാര്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. വിവാഹം എന്നത് പേടിപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ സ്ത്രീകളെയും അവിടെയുള്ള സാഹചര്യങ്ങളെയും വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി

 ഈ വീഡിയോ വിവാഹത്തെക്കുറിച്ചും ഗാര്‍ഹിക പീഡന നിയമങ്ങളെക്കുറിച്ചുമുള്ള വലിയ തര്‍ക്കങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തിരികൊളുത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.