
















നാലു വയസ്സുള്ള അനന്തരവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 55 വയസ്സുള്ള പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പോലീസും ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനില്‍, പ്രതി ജീഷാന്‍ അറസ്റ്റ് ഒഴിവാക്കാന്‍ വെടിയുതിര്‍ക്കുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് 12 മണിയോടെ, മിഠായി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ജീഷാന്‍ കുട്ടിയെ വീടിന് പുറത്ത് നിന്ന് പ്രലോഭിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയി. കുട്ടിയെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം, പ്രതി മൃതദേഹം തോളില്‍ ചുമന്ന് ഷാലിമാര്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ 80 അടി റോഡില്‍ ഒരു കാറിനടിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
രണ്ട് ദിവസം മുമ്പ്, ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ സാന്നിധ്യം പതിഞ്ഞിരുന്നു. ലോണിയിലെ ബന്ത്‌ല കനാലിനടുത്ത് ആരോ ഒരാളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇതേത്തുടര്‍ന്ന്, ടീല മോര്‍ പോലീസ് സ്റ്റേഷനിലെ ഒരു സംഘം പ്രദേശം ഉപരോധിച്ച് പരിശോധന ആരംഭിച്ചു. പ്രതിയെ കണ്ടപ്പോള്‍ നില്‍ക്കാന്‍ ആംഗ്യം കാണിച്ച പോലീസിനെ കണ്ടതും ജീഷാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് വളഞ്ഞതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അയാള്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. സ്വയം പ്രതിരോധത്തിനായി പോലീസ് വെടിയുതിര്‍ക്കുകയും, പ്രതിക്ക് വെടിയേല്‍ക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
വെടിവയ്പില്‍ പ്രതി കൊല്ലപ്പെട്ടുവെന്നും പരിക്കേറ്റ പോലീസുകാരായ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിത്, ഇക്ബാല്‍ എന്നിവര്‍ അപകടനില തരണം ചെയ്തതായും എസിപി ഷാലിമാര്‍ ഗാര്‍ഡന്‍ അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു.
മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇയാളുടെ കൈവശം നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.