CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 44 Seconds Ago
Breaking Now

കൈയ്യില്‍ തോക്കുമായി റോഡില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിച്ച മൂന്ന് സഹോദരങ്ങള്‍ ലോറിയിടിച്ച് മരിച്ചു

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

കൈയ്യില്‍ തോക്കുമായി റോഡില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിച്ച മൂന്ന് സഹോദരങ്ങള്‍ ലോറിയിടിച്ച് മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ചിലാണ് സംഭവം.ഉപലക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേമരാജ് കോള്‍ എന്നിവരാണ് മരിച്ചത്.മൂന്ന് പേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.ഇതില്‍ ഒരാളുടെ കൈയില്‍ തോക്കും ഉണ്ടായിരുന്നു. മൗഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയപാതയില്‍ പന്നി പതാരിയ ഭാഗത്താണ് അപകടം നടന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി സഞ്ചരിച്ചിരുന്ന അഞ്ചുപേരാണ് ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ഇവരുടെ രണ്ട് സുഹൃത്തുക്കളാണ് വീഡിയോ പകര്‍ത്തിയിരുന്നത്. രണ്ട് ബൈക്കുകളും പരസ്പരം മറികടക്കാനും ട്രാഫിക്കിലൂടെ വെട്ടിച്ചുകയറാനും ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുമ്പിലുണ്ടായിരുന്ന ഒരു ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് ഇഷ്ടിക കയറ്റിയ ഒരു ലോറി പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ചുകയറുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തി തൊട്ടുപിന്നാലെ വന്ന രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന പ്രശാന്തിനും പ്രദീപ് ദ്വിവേദിക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. സോഷ്യല്‍ മീഡിയ ഉള്ളടക്കം നിര്‍മ്മിക്കുന്നതിനായി നടത്തിയ അപകടകരമായ ഡ്രൈവിംഗാണ് ദുരന്തത്തിന് കാരണമായതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സച്ചി പഥക് അറിയിച്ചു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.