CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 9 Seconds Ago
Breaking Now

കിടപ്പുമുറിയില്‍ വരെ സിസിടിവി സ്ഥാപിച്ച ഭര്‍ത്താവ്; വിവാഹം കഴിഞ്ഞ് രണ്ടുമാസമാകും മുമ്പേ നവവധു ജീവനൊടുക്കി ; നേരിട്ടത് കടുത്ത പീഡനം

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും വാങ്ങി വരാന്‍ ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുന്നതിനിടെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍. ഭാര്യയെ നിരന്തരം നിരീക്ഷിക്കാനായി കിടപ്പുമുറിയില്‍ വരെസിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. സ്വകാര്യത നഷ്ടപ്പെട്ടതും മാനസിക പീഡനവും യുവതിയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, ഭര്‍ത്താവിന്റെ പെരുമാറ്റം, കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണ്. യുവതിയുടെ മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. 

 കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു വിശാഖയുടെയും ഡോക്ടര്‍ നിതിന്‍ തില്‍ക്കറിന്റെയും വിവാഹം.ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും വാങ്ങി വരാന്‍ ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് നിതിന്‍ തില്‍ക്കര്‍, ഇയാളുടെ അമ്മ ഛായ, സഹോദരന്‍ നിനാദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ അമ്മയ്ക്കും സഹോദരനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.