
















ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന 'ഇന്‍ഫിനിറ്റി കപ്പ് - സീസണ്‍ 3' ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 9-ന് ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറാണ്. ലെജന്‍ഡ് സോളിസിറ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സഹസ്‌പോണ്‍സറുമാണ്.

ഞായറാഴ്ച രാവിലെ 9 മണിയോടെ മത്സരം തുടങ്ങും.ഇന്ത്യന്‍ ക്രിക്കറ്റ് താരം ബേസില്‍ തമ്പി വൈകീട്ടുള്ള ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തും.
ഇന്‍ഫിനിറ്റി വാരിയേഴ്‌സ് ,ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ് ,ഗല്ലി ക്രിക്കറ്റേഴ്‌സ് ,റൈനോസ് ,ലെസ്റ്റര്‍ ഐക്കണ്‍സ് ,ഫീനിക്‌സ് നോര്‍താംപ്ടണ്‍ ,എല്‍.എം.സി. ,റൈനോസ് ബി തുടങ്ങി ഏകദേശം പത്തോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്

വിജയികള്‍ക്ക് ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് നല്‍കുന്ന 1,250 പൗണ്ടും ട്രോഫിയും റണ്ണേഴ്സ് അപ്പിന് ലെജന്റ് സോളിസിറ്റേഴ്‌സ് നല്‍കുന്ന 600 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നള റെസ്‌റ്റൊറന്റ് നല്‍കുന്ന 250 പൗുണ്ടും ട്രോഫിയും എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുക. കൂടാതെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ഫീല്‍ഡര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നീ വ്യക്തിഗത പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിനോദമൊരുക്കാന്‍ ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. സമ്മാന ദാന ചടങ്ങിന് യുകെയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.ആവേശം നിറഞ്ഞ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള്‍ മാത്രം. ക്രിക്കറ്റ് പ്രേമികളെ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ അറിയിച്ചു.