CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 15 Seconds Ago
Breaking Now

അഞ്ച് മക്കള്‍ സാക്ഷി, ക്രിസ്റ്റിയാനോ വിവാഹിതനായി; തളര്‍ച്ചയിലും, വളര്‍ച്ചയിലും ഒപ്പം നിന്നവളുടെ കൈപിടിച്ച് സൂപ്പര്‍താരം

തീരദേശ പട്ടണമായ കാസ്‌കെയ്‌സില്‍ വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്

ദീര്‍ഘകാല കാമുകിയെ ഔദ്യോഗികമായി ജീവിതസഖിയാക്കി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒച്ചപ്പാടും, ബഹളങ്ങളുമില്ലാതെ തികച്ചും സ്വകാര്യമായ ചടങ്ങില്‍ അഞ്ച് മക്കളെ സാക്ഷിയാക്കിയാണ് ക്രിസ്റ്റ്യാനോയും, ജോര്‍ജ്ജിന റോഡ്രിഗസും വിവാഹിതരായത്. 

മാച്ചിംഗ് സ്വര്‍ണ്ണമോതിരങ്ങള്‍ അണിഞ്ഞ വിരലുകള്‍ കാണിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് വിവാഹ വാര്‍ത്ത ദമ്പതികള്‍ പുറത്തുവിട്ടത്. 'സി ലൗ ജി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. NINTCHDBPICT001100635672

പോര്‍ച്ചുഗലിലെ കാസ്‌കായിസിലാണ് ചടങ്ങ് നടന്നത്. സ്വകാര്യമായ, വളരെ കുറച്ച് പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ്ജിനയ്‌ക്കൊപ്പമുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. ഇവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 

കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ശേഷമാണ് 41-കാരനായ സൂപ്പര്‍താരം വിവാഹത്തിലേക്ക് ചുവടുവെച്ചത്. ഒരു വര്‍ഷം മുന്‍പ് 32-കാരി ജോര്‍ജ്ജിനയുമായുള്ള എന്‍ഗേജ്‌മെന്റ് നടന്നിരുന്നു. റൊണാള്‍ഡോയുടെ സ്വദേശമായ മഡെയ്‌റയില്‍ താര ദമ്പതികളെ കാണാമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു.

എന്നാല്‍ തീരദേശ പട്ടണമായ കാസ്‌കെയ്‌സില്‍ വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 2016-ല്‍ മാഡ്രിഡില്‍ വെച്ച് കണ്ടുമുട്ടി പ്രണയത്തിലായി 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള ആരാധകരുടെ പ്രിയപ്പെട്ട സിആര്‍7 വിവാഹിതനായത്. 




കൂടുതല്‍വാര്‍ത്തകള്‍.