CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 45 Seconds Ago
Breaking Now

സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കുമ്പോള്‍ വളരെ ചെറുപ്പമായതുകൊണ്ട് പ്രായത്തിന്റേതായ ചില പക്വത കുറവുകള്‍ ഉണ്ടായിരുന്നു ; മമിത

ഗിരീഷ് എ. ഡി. സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് കോമഡി ചിത്രമായ 'സൂപ്പര്‍ ശരണ്യ'യില്‍ 'സോന' എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിച്ചത്. നായികയായ ശരണ്യയുടെ തന്റേടിയായ കൂട്ടുകാരിയായി മികച്ച പ്രകടനം കാഴ്ചവെച്ച മമിത, തന്റെ തമാശ നിറഞ്ഞ സംഭാഷണ ശൈലിയും ടൈമിങ്ങും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും മനസ്സ് കീഴടക്കുകയും സിനിമയിലെ പ്രധാന ആകര്‍ഷണമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ആ സമയത്ത് താന്‍ കുറച്ച് പ്രശ്‌നക്കാരി ആയിരുന്നുവെന്ന് പറയുകയാണ് നടി.

'ഗിരീഷേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കുക, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മേക്കിംങ് രീതികള്‍ എങ്ങനെയാണെന്ന് അറിയുക എന്നൊക്കെ ഉള്ള ആഗ്രഹത്തോടെയാണ് ഞാന്‍ സൂപ്പര്‍ ശരണ്യ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കസമയത്ത് ഞാന്‍ കുറച്ച് പ്രശ്‌നക്കാരിയായിരുന്നു. കാരണം അതുവരെ ഞാന്‍ ചെയ്ത കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു സോന, ഈ റോള്‍ കുറച്ചു കുടി റെസ്‌പോണ്‍സിബിള്‍ ആയിരുന്നു. പിന്നെ ഭാഷയും ഒരു പ്രശ്‌നമായിരുന്നു. ഞാന്‍ കോട്ടയംകാരിയാണ്, പക്ഷെ കഥാപാത്രം കൊച്ചി സ്ലാങ് പറയേണ്ടതുകൊണ്ട് കോട്ടയം ഭാഷ മാറ്റി കൊച്ചി സ്ലാങ്ങിലേക്ക് ആക്കേണ്ടതുണ്ടായിരുന്നു. സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കുമ്പോള്‍ വളരെ ചെറുപ്പമായതുകൊണ്ട് പ്രായത്തിന്റേതായ ചില പക്വത കുറവുകള്‍ ഉണ്ടായിരുന്നു.

ആ സമയത്ത് എനിക്ക് ഒരു പതിനെട്ട് പത്തൊമ്പത് വയസേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുറുമ്പ് കുറച്ച് കൂടുതലായിരുന്നു. കാര്യങ്ങളില്‍ ശ്രദ്ധ കുറച്ച് കുറവായിരുന്നു. എന്നാല്‍ ഒരു രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മനസിലായി. തുടക്കത്തില്‍ ഒക്കെ ഗിരീഷേട്ടന്‍ വന്ന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമായിരുന്നു. പിന്നീട് എനിക്ക് മനസിലായി ചേട്ടന് എന്റെ കഥാപാത്രം എങ്ങനെയാണ് വേണ്ടതെന്ന്, ആ മീറ്റര്‍ എനിക്ക് പിടികിട്ടി. പിന്നെ ചേട്ടന്‍ തന്നെ നീ ചെയ്‌തോ, എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ പറഞ്ഞുതരാം എന്നായി,' മമിത പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.