CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 31 Seconds Ago
Breaking Now

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി ; സ്‌പേസ് വാക്ക് നടത്തി അനില്‍ മേനോന്‍

ഇന്നലെ വൈകീട്ട് ആറു മണിയോടെ ആരംഭിച്ച ബഹിരാകാശ നടത്തം പുലര്‍ച്ചെ പന്ത്രണ്ടരയോടെ അവസാനിച്ചു.

നിര്‍ണായകമായ സ്‌പേസ് വാക്ക് നടത്തി ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി അനില്‍ മേനോന്‍. ആറു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്ന ഈ ബഹിരാകാശ നടത്തത്തിനിടെ പുതിയ സൗരോര്‍ജ പാനലുകള്‍ സജ്ജമാക്കുന്നത് അടക്കമുള്ള പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി. ബഹിരാകാശ നടത്തത്തില്‍ പരിചയ സമ്പന്നയായ ജെസീക്ക യു മെയറും അനിലിന് ഒപ്പമുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് ആറു മണിയോടെ ആരംഭിച്ച ബഹിരാകാശ നടത്തം പുലര്‍ച്ചെ പന്ത്രണ്ടരയോടെ അവസാനിച്ചു. ഇരുവരും നിലയത്തിനുള്ളില്‍ തിരിച്ചുകയറി. 

ബഹിരാകാശ നടത്തത്തിനിടെ പുതിയ സൗരോര്‍ജ്ജ പാനലുകള്‍ സജ്ജമാക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്‍ ഇരുവരും പൂര്‍ത്തിയാക്കി. 

യുഎസിലെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ വച്ചാണ് അനില്‍ മേനോന്‍ പരിശീലനം നടത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.