CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 33 Minutes 10 Seconds Ago
Breaking Now

മതപരമായ ഇഷ്ടത്തിന്റെ പേരില്‍ യൂണിഫോം മാറ്റാന്‍ അവകാശമില്ല ;സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി കോടതി

മതപരമായ ഇഷ്ടത്തിന്റെ പേരില്‍ യൂണിഫോം മാറ്റാന്‍ അവകാശമില്ല. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി.

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിര്‍ബന്ധമെന്നും കോടതി വ്യക്തമാക്കി.മതപരമായ ഇഷ്ടത്തിന്റെ പേരില്‍ യൂണിഫോം മാറ്റാന്‍ അവകാശമില്ല. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി.

പ്രയാഗ്രാജിലെ സ്വകാര്യ സ്‌കൂളില്‍ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാര്‍ത്ഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതല്‍ താന്‍ ഹിജാബ് ധരിച്ചാണ് സ്‌കൂളില്‍ വന്നിരുന്നതെന്നും, യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് തുടരാന്‍ അനുവാദം നല്‍കണമെന്നും വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് ഇതിന് അനുമതി നല്‍കിയിരുന്നില്ല.ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.