CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 36 Minutes 7 Seconds Ago
Breaking Now

തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍ : തെലുങ്കാന മുഖ്യമന്ത്രി ശ്രീ.രേവന്ത് റെഡ്ഡി ഐടി-വ്യവസായ മന്ത്രി ശ്രീ ദുദ്ദിള്ള ശ്രീധര്‍ ബാബു എന്നിവര്‍ ഞായറാഴ്ച ലണ്ടനിലെ താജ് ഹോട്ടലില്‍ വച്ച് തെലുങ്ക് പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ തെലങ്കാനയുടെ വികസനവും ഭാവിയിലെ പുരോഗതിയും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു.

തെലങ്കാനയുടെ വികസനത്തില്‍ പ്രവാസികള്‍ പങ്കാളികളാകണമെന്നും 'തെലങ്കാന റൈസിംഗ്' പദ്ധതിയുടെ ശക്തമായ പിന്തുണക്കാരും ബ്രാന്‍ഡ് അംബാസഡര്‍മാരുമായി മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തെലങ്കാനയുടെ വികസന ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

തെലുങ്കാന എന്ന സംസ്ഥാനത്തെ ഇന്ധ്യയിലെ തന്നെ ഏറ്റവും മികച്ച Education Hub ആക്കുവാനും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ക്ക്

തെലങ്കാനയുടെ വാതായനങ്ങള്‍ തുറന്നിട്ട് കൊണ്ട് കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുവാനും കൂടിയാണ് അദ്ദേഹത്തിന്റെ യു കെ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഐ ഓ സി യെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഗുര്‍മിന്തേര്‍ രണ്‍ധാവ,ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍ ,ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയല്‍,തമിഴ് നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഖലീല്‍,യൂത്ത് വിങ് ഭാരവാഹികളായ ഇമാം ഹക്ക്,യാഷ് സോളങ്കി,സ്റ്റീഫന്‍ റോയ്,ഷംജിത് തുടങ്ങിയവര്‍ പങ്കെടുത്തു.ഐഒസിയുടെ വൈസ് പ്രേസിടെന്റും തെലുങ്കാന എന്‍ ആര്‍ ഐ ഫോറം ഇന്‍ ചാര്‍ജ്ജുമായ സുധാകര്‍  ഗൗഡിന്റെ നേതൃത്വത്തിലാണ് ചടങ് സംഘടിപ്പിച്ചത്

 

 




കൂടുതല്‍വാര്‍ത്തകള്‍.