CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 32 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ കിംഗ്‌സ് ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10ന്

വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഗ്ലോസ്റ്റര്‍ കിംഗ്സ് ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റ് 2026 ഒക്ടോബര്‍ 10ന് നടക്കും. ഗ്ലോസ്റ്ററിലെ Tewkesbury Academy Sports Centre, GL20 8DF ആണ് വേദി. രാവിലെ 10.30ന് മത്സരങ്ങള്‍ ആരംഭിക്കും. വേദി ഇന്‍ഡോര്‍ സ്പോര്‍ട്സ് സെന്ററിലാണ്.

ഗ്ലോസ്റ്റര്‍ കിംഗ്സ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കും. ഗോസ്റ്റര്‍ കിങ്‌സ്, വോഴ്‌സ്റ്റര്‍ തമ്മാഡീസ്, ഹെഫോഡ് അച്ചായന്‍സ്, പുണ്യാളന്‍സ് ബ്രാഡ്‌ഫോഡ്, ഓക്‌സ്‌ഫോര്‍ഡ് കാര്‍ഡിനല്‍സ്, ആഹാ ഒല്‍ദാം, റെഡ്ബുള്‍സ് സ്‌കോട്‌ലന്‍ഡ്, ഷാഡോസ് കിങ്സ്ലിന്‍, കൊമ്പന്‍സ് കാന്റബറി, പോംപെ ബോയ്‌സ് പോര്‍ട്‌സ്മൗത്ത്, എവര്‍ഷൈന്‍ കാന്റര്‍ബറി, ബോസ്റ്റണ്‍ ടഗ്ഗേഴ്‌സ്, ടേണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌ക്കേഴ്‌സ് കെന്റ്, സാലിസ്ബറി അമിഗോസ് എന്നീ പ്രമുഖ ടീമുകളാണ് മത്സരിക്കുന്നത്. 

 

വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്ന ടീമിനുള്ള  1101 പൗണ്ടും ട്രോഫിയും യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തിന് 701 പൗണ്ടും ട്രോഫി മൂന്നാം സ്ഥാനക്കാര്‍ക്ക്  501 പൗണ്ടും ട്രോഫിയും നല്‍കും. രണ്ടാം സമ്മാനം ലോ ആന്‍ഡ് ലോയേഴ്‌സും മൂന്നാം സമ്മാനം ഫ്രണ്ട്‌സ് മലയാളിയുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

നാലാം സ്ഥാനം നേടുന്നവര്‍ക്ക് 301 പൗണ്ടും  അഞ്ചാം സ്ഥാനത്തെത്തുന്നവര്‍ക്ക്  201 പൊണ്ടും  ട്രോഫികളുമാണ് സമ്മാനം.

ഇതിന് പുറമെ ബെസ്റ്റ് ഫ്രണ്ട് പൊസിഷന്‍, ബെസ്റ്റ് ബാക്ക് പൊസിഷന്‍, എമര്‍ജിങ് ടീം അവാര്‍ഡ് എന്നീ പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.

ടഗ് ഓഫ് വാര്‍ മത്സരത്തിന്റെ ആവേശം നേരില്‍ കാണാന്‍ ഗ്ലോസ്റ്ററിലെ മലയാളി സമൂഹമടക്കം നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറാണ്. വാശിയേറിയ വടംവലി മത്സരം കാണാനായി എല്ലാ വടംവലി പ്രേമികളേയും ക്ഷണിക്കുന്നതായി ക്ലബ് പ്രസിഡന്റ് ജോജി തോമസും സെക്രട്ടറി അജിത് അഗസ്റ്റിയനും അറിയിച്ചു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

 07879 851104 | 07587 871915 | 07553 137188

 

 

 




കൂടുതല്‍വാര്‍ത്തകള്‍.