CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 48 Seconds Ago
Breaking Now

യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയില്‍ മത്സരങ്ങള്‍

യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സര്‍ഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്‌കാരിക വേദി ''സൃഷ്ടിലയ2026'' എന്ന പേരില്‍ സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്.

യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്‌കാരിക വേദി സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ സാഹിത്യ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും ''സൃഷ്ടിലയ 2026''.

 

മത്സര ഇനങ്ങള്‍: -

 

ഉപന്യാസം വിഷയങ്ങള്‍: 

 

സബ് ജൂണിയേഴ്‌സ് - സമയത്തിന്റെ വില 

 

ജൂണിയേഴ്സ് - 

ലഹരിയും യുവതലമുറയും 

 

സീനിയേഴ്സ് - 

യുദ്ധവും സമാധാനവും.

 

കവിത രചന പ്രമേയങ്ങള്‍: 

 

സബ് ജൂണിയേഴ്സ് - അമ്മ 

 

ജൂണിയേഴ്സ് - ഭൂമിയുടെ കണ്ണുനീര്‍ 

 

സീനിയേഴ്സ് - 

പ്രവാസവും ബന്ധങ്ങളും.

 

ചെറുകഥക്ക് പ്രത്യേക പ്രമേയമില്ല. സ്വന്തം ഭാവനക്ക് അനുസൃതമായി കഥാരചന നടത്താവുന്നതാണ്.

 

SUB-JUNIORS -

Above 8- 12 years and below

1/9/2014 - 31/08/2018 Both dates inclusive.

 

JUNIORS -

Above 12-17 years and below

1/9/2009 - 31/08/2014 Both dates inclusive.

 

SENIORS - 

Above 17 years

31/8/2009 Including and any date before.

 

 സമ്മാനങ്ങള്‍

 

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

 

രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 25. രചനകള്‍ അയക്കുന്നവര്‍ അതോടൊപ്പം രചയിതാവിന്റെ പേര്, പ്രായം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള കോണ്‍ടാക്ട് ഡീറ്റയില്‍സ് എന്നിവകൂടി അയക്കേണ്ടതാണ്.

 

നിങ്ങളുടെ രചനകള്‍ താഴെ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. 

secretary.ukma@gmail.com 

 

 രജിസ്‌ട്രേഷന്‍ ആവശ്യമില്ല

 രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല

 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവംബര്‍ 7-ന് നടക്കുന്ന യുക്മ നാഷണല്‍ കലാമേള വേദിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

 

നിങ്ങളുടെ ഉള്ളിലെ പ്രതിഭയെ കണ്ടെത്തൂ...

 നിങ്ങളുടെ സര്‍ഗാത്മകതയ്ക്ക് ചിറകേകൂ...

'സൃഷ്ടിലയ 2026''ലേക്ക് സ്വാഗതം!

 

 

അഡ്വ. ജാക്സണ്‍ തോമസ്

(ജനറല്‍ കണ്‍വീനര്‍, സാംസ്‌കാരിക വേദി)

 




കൂടുതല്‍വാര്‍ത്തകള്‍.