ഒപ്പം നിന്നവര്‍ക്ക് നന്ദിയുടെ കണ്ണീര്‍ തുള്ളികള്‍. പ്രതീക്ഷ ചോരാതെ ഒപ്പം എന്റ ഒപ്പം നിന്ന എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും. സ്‌നേഹത്തോടെയും പിന്തുണയോടെയും നിന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ'സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ച സല്‍മാനെ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.
50000 രൂപ ബോണ്ടിലും രണ്ടു പേരുടെ ആള്‍ ജാമ്യത്തിലുമാണ് സല്‍മാനെ വിട്ടയച്ചത്. കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിരുന്നത്. ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തനിക്കു കുറത്ത ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.വിധി തിരിച്ചടിയായതോടെ നിരവധി താരങ്ങളാണ് സല്‍മാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ആരാധകരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.