CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 56 Seconds Ago
Breaking Now

തനിക്ക് തെലുങ്കില്‍ തിരക്കൊഴിഞ്ഞ നേരമില്ലാത്തതിനാലാണ് മലയാളത്തിലേക്ക് വരാന്‍ സാധിക്കാത്തതെന്നാണ് അനുപമ

തനിക്ക് തെലുങ്കില്‍ തിരക്കൊഴിഞ്ഞ നേരമില്ലാത്തതിനാലാണ് മലയാളത്തിലേക്ക് വരാന്‍ സാധിക്കാത്തതെന്നാണ് അനുപമ.ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ ഈ വെളിപ്പെടുത്തല്‍.

'മലയാളത്തിലേക്കെത്താന്‍ തെലുങ്ക് സിനിമയില്‍ നിന്നും എനിക്കൊരു ഇടവേള ലഭിച്ചില്ല എന്നതാണ് സത്യം. പ്രേമം സിനിമയ്ക്കു ശേഷം ഞാന്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാനായത് ജോമോന്റെ സുവിശേങ്ങളിലാണ്. മലയാളത്തില്‍ നിന്നും നല്ല ഓഫറുകള്‍ വരുമ്പോഴെല്ലാം ഞാന്‍ തെലുങ്കില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമാ മേഖല എന്നോട് വളരേയധികം കാരുണ്യം കാണിച്ചിട്ടുണ്ട്. എനിക്കായി മാറ്റിവച്ച വളരെ മനോഹരമായ കഥാപാത്രങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ എനിക്കാവില്ലായിരുന്നു. ഇപ്പോള്‍ മാസത്തില്‍ പതിനഞ്ച് ദിവസം എ കരുണാകരന്റെ ചിത്രത്തിനും ബാക്കി ത്രിനാഥ് റാവുവിന്റെ ചിത്രത്തിനുമായി നീക്കിവച്ചിരിക്കുകയാണ്' അനുപമ പറയുന്നു

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താനിപ്പോള്‍ വളരെ സെലക്ടീവാണെന്ന് അനുപമ പറയുന്നു. 'കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരേ ഒരു ചിത്രമാണ് ചെയ്തത്. നല്ല കഥാപാത്രമല്ലെങ്കില്‍ ഒരു ചിത്രം സൈന്‍ ചെയ്യാത്തതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. സിനിമ ചെയ്യണം എന്നതിന് വേണ്ടി മാത്രം വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. മികച്ച തിരക്കഥയുള്ള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിക്കാനും എനിക്ക് പറ്റില്ലെന്ന് അനുപമ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.