നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാ നടിയുടെ തെലുങ്ക് സിനിമയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ ചുവടുവയ്പ്പ് നടത്ിയിരിക്കുകയാണ്. സാവിത്രിയുടേയും ജെമിനി ഗണേശന്റെയും ജീവിതം ചരിത്രം തന്നെയാണ്. ഈ കഥയാണ് മഹാനടിയിലൂടെ പുറത്തുവന്നത്.
തെലുങ്ക്, തമിഴ് ഭാഷകളിലായി 260 ലേറെ സിനിമകളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തിലും ദുല്‍ഖര്‍ സല്‍മാന്‍ ജമിനി ഗണേശന്റെ വേഷത്തിലുമാണ് അഭിനയിക്കുന്നത്. സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, കാജള്‍ അഗര്‍വാള്‍, ശാലിനി പാണ്ഡെ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഏതായാലും രാജമൗലി ഇനി താന്‍ ദുല്‍ഖറിന്റെ ആരാധകനാണെന്നും കീര്‍ത്തി മികച്ചതായി ചെയ്‌തെന്നും പറഞ്ഞതോടെ ആരാധകരുടെ എണ്ണം ഏറിയെന്ന് വ്യക്തം. ദുല്‍ഖറിന്റെ അരങ്ങേറ്റം കലക്കിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെ തേടിയെത്തുന്നത് .