സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഒരു ചിത്രത്തില്‍ നായികയാകുക എന്നത് ആ ചിത്രത്തിന് തന്നെ വളരെ പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്. സംവിധായകന്‍ എസ് രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്നും സായി പല്ലവിയെ മാറ്റിക്കൊണ്ടാണ് നയന്‍സിനെ ക്ഷണിച്ചിരിക്കുന്നത്.
ശിവകാര്‍ത്തികേയനാണ് നായകന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ചിത്രത്തില്‍ സായി പല്ലവി നായികയാകും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. സായി പുറത്തും, നയന്‍സ് അകത്തുമെന്നായിരുന്നു വ്യക്തമാക്കിയത്.
മോഹന്‍ രാജിന്റെ വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനും, നയന്‍സും നേരത്തെ ഒരുമിച്ചിരുന്നു. പുതിയ ചിത്ത്തിന് പേരിട്ടിട്ടില്ല.