ഇന്ത്യന്‍ നേവിയുടെ യൂണിഫോം ലേലത്തിന് വച്ചതിന്റെ പേരില്‍ നടന്‍ അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കുമെതിരെ പരാതി. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രം 'റസ്തമി'ല്‍ ഉപയോഗിച്ച നാവിക യൂണിഫോം ആണ് താരങ്ങള്‍ ലേലത്തിന് വച്ചത്.
ഈ നടപടിക്കെതിരെ നടന്‍ അക്ഷയ്കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കുമെതിരെ നാവികസേനാ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും ചേര്‍ന്ന് വക്കീല്‍ നോട്ടീസ് അയച്ചത്. യഥാര്‍ഥ യൂണിഫോമിനോടു സാമ്യമുള്ള വേഷം ലേലത്തില്‍ വില്‍ക്കുന്നതു സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് 11 നാവികസേനാ ഉദ്യോഗസ്ഥരും ഏഴു റിട്ട. ഉദ്യോഗസ്ഥരും നോട്ടിസില്‍ ചൂണ്ടിക്കാണിക്കുന്നു.