അങ്കമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ അപ്പാനി ശരത്ത് അച്ഛനാകാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായി കാത്തിരിപ്പിലാണ് അപ്പാനിയും ഭാര്യയും. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ പറ്റി ആരാധകരോട് പങ്കുവച്ചത് അപ്പാനി തന്നെ.
ഭാര്യ രേഷ്മയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ താരം പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ശരത് ഫേസ്ബുക്കില്‍ കുറിച്ചു.
വിശാലിന്റെ സണ്ടക്കോഴി 2ലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്.