CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 7 Seconds Ago
Breaking Now

താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച വര്‍ക്ക് ഒടിയനിലേത് ; പീറ്റര്‍ ഹെയ്ന്‍

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയിട്ടുള്ള ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് പീറ്റര്‍ ഹെയ്‌നെ മലയാളികള്‍ അടുത്തറിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ആദിയുടെ നൂറാം ദിന വിജയാഘോഷ ചടങ്ങില്‍ പീറ്റര്‍ ഹെയ്‌നും പങ്കെടുത്തിരുന്നു. അദ്ദേഹം ഏറ്റവും ഒടുവിലായി മലയാളത്തില്‍ ചെയ്ത ഒടിയനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ആ വേദിയില്‍ പങ്കുവെച്ചു.'' ഞാനൊരു കാര്യം ഉറപ്പു നല്‍കാം. ഞാന്‍ നന്നായി കഷ്ടപ്പെടുന്ന ഒരാളാണ്. ഒരുപാട് സംവിധായകരും താരങ്ങളും ഒന്നിച്ച് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷെ, ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച ചിത്രം ഒടിയനാണ്. റെസിഡന്റ്‌സ് ഈവിള്‍ സിനിമയുടെ ആളുകളുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു അതുപോലെ നിലവാരമുള്ള സിനിമകള്‍ ഇവിടെ നിര്‍മ്മിക്കാന്‍ സാധിക്കുമോ ഇതൊരു ചെറിയ ഇന്‍ഡസ്ട്രി അല്ലേയെന്ന്. ഞാനവരോട് പറഞ്ഞു റെസിഡന്റ്‌സ് ഈവിള്‍ പോലുള്ള സിനിമകള്‍ ഇന്ത്യയില്‍ ചെയ്യാന്‍ സാധിക്കും. ഇവിടെയുള്ളവര്‍ അത്രയ്ക്ക് കഴിവുള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ ഒടിയന് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത്'  പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന് കരുതപ്പെടുന്ന ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.