CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 47 Seconds Ago
Breaking Now

പാകിസ്ഥാന് വീണ്ടും താക്കീത് ; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ്

2020 ഫെബ്രുവരിക്കുള്ളില്‍ എഫ്.എ.ടി.എഫ് മുന്നോട്ടുവയ്ക്കുന്ന 27 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് പാരിസില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തി. എഫ്.എ.ടി.എഫ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ക്ക് പുറമെ, അധിക മാനദണ്ഡങ്ങള്‍ കൂടി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചാണിത്. 2020 ഫെബ്രുവരിക്കുള്ളില്‍ എഫ്.എ.ടി.എഫ് മുന്നോട്ടുവയ്ക്കുന്ന 27 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് പാരിസില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്.

ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാന്‍ സമര്‍പ്പിച്ച 450 പേജുള്ള രേഖകള്‍ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങള്‍കൂടി നിര്‍ദ്ദേശിച്ച് സമയപരിധി നീട്ടി നല്‍കിയത്. നാല് മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, എഫ്.എ.ടി.എഫിന്റെ അടുത്ത പ്ലീനറി യോഗത്തില്‍ പാകിസ്ഥാനെതിരെ സ്വീരിക്കുന്ന നടപടികളെ കുറിച്ച് തീരുമാനമെടുക്കും. സാമ്പത്തികമായി പാകിസ്ഥാന് നല്‍കിയ പ്രത്യേക പരിഗണന, വായ്പ അടക്കമുള്ള ധനസഹായങ്ങള്‍ എന്നിവര്‍ നിറുത്തലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും യോഗം വ്യക്തമാക്കുന്നു. 

ഭീകരവാദത്തിനെതിരെ പോരാടാനും ഇല്ലായ്മ ചെയ്യാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയാള്‍ സ്ഥിതി കൂടുതല്‍ വഷളാകും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.