CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 29 Seconds Ago
Breaking Now

അവസാന നാളുകളില്‍ ആടു മേയ്ക്കല്‍ ; യസീദി പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നു ; ബാഗ്ദാദിയെ കുറിച്ച് വെളിപ്പെടുത്തി പെണ്‍കുട്ടി

ഐഎസ് തലവനായി സ്വയം അവരോധിച്ച ശേഷം അല്‍ഖ്വയ്ദയുമായി അകന്നിരുന്നു.

അവസാന കാലത്ത് ബാഗ്ദാദി ഏറെ പരിഭ്രാന്തിയിലായിരുന്നു. ഇയാള്‍ ലൈംഗീക അടിമയായി കൊണ്ടു നടന്നിരുന്ന യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ... തന്നെ പിന്നില്‍ നിന്ന് കുത്തുന്ന വഞ്ചകന്‍ കൂട്ടത്തിലുണ്ടെന്ന് ബാഗ്ദാദി ഭയന്നിരുന്നു. ഒളിത്താവളങ്ങള്‍ മാറുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത യസീദി പെണ്‍കുട്ടിയെ ബാഗ്ദാദി കൂടെ കൂട്ടും. ഇവരെ ലൈംഗീക പീഡനത്തിനും ഇരയാക്കിയിരുന്നു.

ഐഎസ് തലവനായി സ്വയം അവരോധിച്ച ശേഷം അല്‍ഖ്വയ്ദയുമായി അകന്നിരുന്നു. അവസാന നാളില്‍ വീണ്ടും അല്‍ഖ്വയ്ദയുമായി ബന്ധം സ്ഥാപിച്ചു. അന്ത്യനാളുകളില്‍ ആടിനെ മേക്കലായിരുന്നു ജോലി. നുഴഞ്ഞുകയറി ഒളിക്കാവുന്ന തുരങ്കങ്ങള്‍ പണിതിരുന്നു. സ്വന്തം സുരക്ഷയെ പറ്റി കരുതലുണ്ടായിരുന്നു. സിറിയന്‍ ഗ്രാമത്തില്‍ പ്രാണനും കൊണ്ടുള്ള നെട്ടോട്ടത്തിലായിരുന്നു അവസാന കാലത്ത് ബാഗ്ദാദി എന്ന കൊടും ഭീകരന്‍. രാത്രികളില്‍ മാത്രം പുറത്തിറങ്ങിയിരുന്നു.സുരക്ഷയെ കരുതി പലതും ബാഗ്ദാദി ഒളിച്ചുവച്ചിരുന്നു. അനുയായികളെ സ്വാധീനിച്ചാണ് അമേരിക്കന്‍ പട ബാഗ്ദാദിയെ വേട്ടയാടി കൊന്നത് .




കൂടുതല്‍വാര്‍ത്തകള്‍.