CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 49 Seconds Ago
Breaking Now

അയോദ്ധ്യ വിധി വരാനിരിക്കേ അതീവ സുരക്ഷയില്‍ യുപി ; കൂടുതല്‍ സേനയെ നിയോഗിച്ചു

ക്രമസമാധാനം ഉറപ്പാക്കാന്‍ 12000 പൊലീസുകാരെ യു.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്

അയോദ്ധ്യ ബാബ്‌റി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഏത് നിമിഷവും സുപ്രീംകോടതി വിധി വരാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പ്രശ്‌നസാദ്ധ്യതാ മേഖലകളില്‍ ആവശ്യമായ സുരക്ഷയൊരുക്കാനും അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ മുന്‍കരുതലെടുക്കാനും കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അയോദ്ധ്യയിലേക്ക് 4000 അര്‍ദ്ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കൂടുതല്‍ സേനാംഗങ്ങളെ അടുത്തദിവസങ്ങളില്‍ നിയമിക്കും. ക്രമസമാധാനം ഉറപ്പാക്കാന്‍ 12000 പൊലീസുകാരെ യു.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ ഡിസംബര്‍ അവസാനം വരെ നിരോധനാജ്ഞ നിലവിലുണ്ട്. സമാധാനം ഉറപ്പാക്കാനായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആര്‍.എസ്.എസ്. നേതാക്കളുമായും മുസ്‌ലിം പുരോഹിതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാചുമതല.

തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഹിന്ദു, മുസ്‌ലീം കക്ഷികള്‍ സമര്‍പ്പിച്ച പതിന്നാല് അപ്പീലുകളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, പാര്‍ട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായോ ആയിരിക്കും വിധിയെക്കുറിച്ച് ആദ്യം പ്രതികരിക്കുക. വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബി.ജെ.പിയും വിവിധ മുസ്ലീം സാമുദായിക നേതാക്കളും ആര്‍.എസ്.എസും എന്‍.സി.പിയും ബി.എസ്.പിയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിധിയുമായി ബന്ധപ്പെട്ട് അധിക്ഷേപകരവും പ്രകോപനകരവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ദേശസുരക്ഷനിയമപ്രകാരം നിയമനടപടിയുണ്ടാകും. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താലും നടപടിയുണ്ടാകും. സന്നദ്ധ പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിക്കാന്‍ അയോദ്ധ്യ പൊലീസ് മൊബൈല്‍ ആപ്പ് പുറത്തിറക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.