CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 29 Seconds Ago
Breaking Now

പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ഉദ്ദവ് താക്കറെ

ശിവസേന, ലോക്‌സഭയിലെ പൗരത്വ ബില്ലിനെ പിന്തുണച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്നതുവരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് ശിവസേനയുടെ തീരുമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ബില്‍ അവതരണത്തിനിടെ ശിവസേന ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനൊന്നും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ വ്യക്തത ലഭിക്കുന്നതുവരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹം പറഞ്ഞു.

മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന, ലോക്‌സഭയിലെ പൗരത്വ ബില്ലിനെ പിന്തുണച്ചിരുന്നു. ബില്‍ പാസാക്കുമ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെങ്കില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള നിലപാട് പുന:പരിശോധിക്കുമെന്ന സൂചനയാണ് ശിവസേന നല്‍കിയത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്ലാണ് ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാസ്സാക്കിയത്.

ബില്ലിലൂടെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും അദൃശ്യ വിഭജനം കേന്ദ്രം നടത്തിയതായും ശിവസേന ആരോപിച്ചിരുന്നു. 'ഹിന്ദുസ്ഥാനല്ലാതെ മറ്റൊരു രാജ്യവും ഹിന്ദുക്കള്‍ക്കില്ലെന്നത് ശരിയാണ്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരായി ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്ത് ഒരു മതയുദ്ധത്തിന് കാരണമാകുമോയെന്ന് ശിവസേന ചോദിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.