CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 30 Seconds Ago
Breaking Now

പാകിസ്താനില്‍ ആശുപത്രിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം ; അഞ്ച് കിടപ്പുരോഗികള്‍ മരിച്ചു

ഇടിച്ചുകയറിയ അഭിഭാഷകരെ കണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഓടിരക്ഷപ്പെട്ടു.

ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് പാകിസ്താനില്‍ ആശുപത്രിയില്‍ അഭിഭാഷകരുടെ അക്രമം. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ചു രോഗികള്‍ മരിച്ചു. ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ ബുധനാഴ്ചയാണ് സംഭവം. നൂറിലധികം വരുന്ന അഭിഭാഷകരാണ് അക്രമം നടത്തിയത്.രണ്ടാഴ്ച മുമ്പ് ഒരു അഭിഭാഷകനെ ഡോക്ടര്‍മാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. 

ഇടിച്ചുകയറിയ അഭിഭാഷകരെ കണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഓടിരക്ഷപ്പെട്ടു. പരിചരണം മുടങ്ങി അഞ്ച് രോഗികള്‍ മരിച്ചു. പഞ്ചാബ് വാര്‍ത്താ വിതരണവകുപ്പ് മന്ത്രി ഫയ്‌സുല്‍ ഹസന്‍ ചൗഹാും രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ മര്‍ദ്ദനമേറ്റു.

ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് അഭിഭാഷകര്‍ തീയിട്ടു. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. പത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി.




കൂടുതല്‍വാര്‍ത്തകള്‍.