CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 40 Seconds Ago
Breaking Now

എന്റെ സുഹൃത്താകുമോ ; ബെഡ്‌റൂമിലെ സിസിടിവി ഹാക്ക് ചെയ്ത് അധിക്ഷേപം ; ഞെട്ടി കുടുംബം

മകള്‍ക്ക് നേരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും അലിസ്സയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

വീട്ടിലെ കിടപ്പുമുറിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ഹാക്ക് ചെയ്ത് മകളോട് അപരിചിതന്‍ മോശമായി പെരുമാറിയെന്ന് പരാതി. അലിസ്സ ലെമേയെന്ന പെണ്‍കുട്ടിയാണ് മുറിക്കുള്ളില്‍ നിന്ന് പ്രത്യേകതരം ശബ്ദം കേള്‍ക്കുന്നത്. മുറിയില്‍ ആരുമില്ലായിരുന്നു. പാട്ടു കേട്ട് എത്തിയപ്പോള്‍ പെട്ടെന്ന് മുറിയില്‍ നിന്ന് പാട്ടു നിന്നു. ശേഷം ഹലോ എന്നു ചോദിക്കുന്ന പുരുഷ ശബ്ദം കേട്ടു. അപരിചിത ശബ്ദം കേട്ട് പകച്ച കുട്ടിയോട് വംശീയപരമായ വാക്കുകള്‍ ഉപയോദിച്ചു. കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍ അടുത്ത സുഹൃത്താണെന്നും സാന്റാ ആണെന്നുമായിരുന്നു മറുപടി. പേടിച്ച കുട്ടി വേഗം അച്ഛനോട് കാര്യങ്ങള്‍ പറയുകയായിരുന്നു.

മകള്‍ക്ക് നേരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും അലിസ്സയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.റിങ് സെക്യൂരിറ്റി ക്യാമറയാണ് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. മറ്റു പല കുടുംബങ്ങളിലും ഇതേ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാക്കര്‍മാരാണ് പിന്നിലെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.