Breaking Now

ബ്രിസ്റ്റോളിലെ ലോക്ക് ലീസിൽ താമസിക്കുന്ന സീന ജോണിന്റെ മാതാവ് ശാന്തമ്മ ചാക്കോ നിര്യാതയായി

എറണാകുളം പെരുമ്പടവം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും, മൂലക്കാട്ടിൽ തോമസ് ചാക്കോയുടെ ഭാര്യയുമായ ശാന്തമ്മ ചാക്കോ (75) നിര്യാതയായി. ബ്രിസ്‌റ്റോളില്‍ താമസിച്ച് വരുന്ന ഷിജി ജോണിന്റെ ഭാര്യ സീന ജോണിന്റെ മാതാവാണ്. 

പെരുമ്പടവം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നാളെ   രാവിലെ 11.30 ന്   മ്യതസംസ്‌കാരം നടക്കും.. സീനയും, സുനിലുമാണ് മക്കള്‍. സുനിലും, ഭാര്യ ബീന സുനിലും നാട്ടില്‍ മാതാവിന്റെ അന്ത്യനിമിഷത്തില്‍ അരികിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ശാന്തമ്മ ചാക്കോ ഇന്ന് രാവിലെ പൊടുന്നനെ അസുഖബാധിതയാകുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം തേടിയെത്തുകയുമായിരുന്നു. 

കൊറോണ കാലത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം നേരിടുകയാണ് സീനയും, കുടുംബവും. പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിയാതെയാണ് ഈ കുടുംബം തകര്‍ന്നുനില്‍ക്കുന്നത്.  

സീനയുടെ മാതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യുബിഎംഎ അറിയിച്ചു. അപ്രതീക്ഷിതമായ സാഹചര്യം നേരിടുന്ന സീനയ്ക്കും, കുടുംബത്തിനും യൂറോപ്പ് മലയാളിയുടെ അനുശോചനം രേഖപ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.