ബെഡ്‌ഫോര്‍ഡ്: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവര്‍ക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്‌ഫോര്‍ഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന് ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത് സമീക്ഷ യുകെ യുടെ ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് ആണ് . ഏതാണ്ട് അന്‍പതോളം വരുന്ന സ്റ്റാഫിനു വീട്ടില്‍ പാചകം ചെയ്ത ഇന്ത്യന്‍ ഭക്ഷണം ആണ് ഒരുക്കി എത്തിച്ചത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് സമീക്ഷ പ്രവര്‍ത്തകരായ സാബു , മിഥുന്‍ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോന്‍ , അജീഷ് , നോബിള്‍ , ജൂബി , ഗ്ലാഡ്‌വിന്‍ , അനുപ് എന്നിവര്‍ നേത്രത്വം നല്‍കി .
ഈ ലോക്ക്‌ഡൌണ്‍ കാലത്തു നിരവധി പ്രവര്‍ത്തനങ്ങള്‍ ആണ് സമീക്ഷയുടെ ബ്രാഞ്ചുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവര്‍ത്തികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു .
ബിജു ഗോപിനാഥ്.