CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 2 Seconds Ago
Breaking Now

ലോക്ഡൗണ്‍ പരാജയം ; കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഹുല്‍ഗാന്ധി

ഇന്ത്യയില്‍ ഇത് ദിനം പ്രതി വര്‍ദ്ധിക്കുന്നതായും സൂചിപ്പിക്കുന്ന ഗ്രാഫിന്റെ ദൃശ്യം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്രത്വത്തില്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പരാജയമാണെന്ന വിമര്‍ശനം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് അവിടുത്തെ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായും എന്നാല്‍ ഇന്ത്യയില്‍ ഇത് ദിനം പ്രതി വര്‍ദ്ധിക്കുന്നതായും സൂചിപ്പിക്കുന്ന ഗ്രാഫിന്റെ ദൃശ്യം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ ഇപ്രാവശ്യം വിമര്‍ശിച്ചിരിക്കുന്നത്.

ഇറ്റലി. യു.കെ, സ്‌പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പടുത്തിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്ന അണ്‍ലോക്ക് ഘട്ടം വരുകയും ഇതിനു ശേഷം കോവിഡ് കേസുകള്‍ ക്രമേണ കുറയുന്നതായുമാണ് കാണപ്പെട്ടത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് നേര്‍വിപരീതമായി അണ്‍ലോക്ക് ഘട്ടം തുടങ്ങിയപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം സൂചിപ്പിക്കുന്ന ഗ്രാഫാണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.