CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 53 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക് അടുക്കുന്നു; യു.എസില്‍ രോഗബാധ ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്

മരണസംഖ്യ അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. മരണം 493609 ആയി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക് അടുക്കുന്നു. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി കോവിഡ് ബാധിതര്‍ 9,776,963 പേരാണ്. മരണസംഖ്യ അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. മരണം 493609 ആയി. ഇതുവരെ രോഗം ഭേതമായവരുടെ എണ്ണം 4,924,355 ആണ്.

ഏറ്റവുംകൂടുതല്‍ രോഗികളും മരണവും അമേരിക്കയിലാണ്. 25,06,370 രോഗികളും 1,26,839 മരണവും. തെക്കെ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയില്‍ ആറുലക്ഷം കടന്ന രോഗികള്‍ ഇന്ത്യയിലും അഞ്ചുലക്ഷത്തിലേക്ക്. ഏഴുരാജ്യങ്ങളില്‍ രണ്ടുലക്ഷത്തിലധികം രോഗികള്‍. പാകിസ്താനടക്കം എട്ടുരാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികള്‍. ബ്രിട്ടന്‍ (43,210), ഇറ്റലി (34,678), ഫ്രാന്‍സ് (29,752), സ്‌പെയിന്‍ (28,330), മെക്‌സിക്കോ (25,060) എന്നിവിടങ്ങളിലും കാല്‍ലക്ഷത്തിലധികം മരണം. വാക്‌സിന്‍ ഒരുവര്‍ഷത്തിനകമെന്ന് ലോകാരോഗ്യസംഘടന

യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്.

 




കൂടുതല്‍വാര്‍ത്തകള്‍.