CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 38 Seconds Ago
Breaking Now

ഹോങ്കോങ്ങില്‍ പുതിയ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന

തീവ്രവാദം, വിദേശ ശക്തികളുമായുളള കൂട്ടുകെട്ട്, അട്ടിമറി എന്നിവ തടയുന്നതിനാണ് പുതിയ നിയമം പാസാക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

പ്രതിഷേധങ്ങള്‍ക്കിടെ ഹോങ്കോങ്ങില്‍ പുതിയ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന. ചൈനയുടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് നിയമം പാസാക്കിയത്.

ഹോങ്കോങിനുമേല്‍ ചൈനയുടെ അധികാരം പിടിമുറുക്കുന്നതാണ് പുതിയ സുരക്ഷാ നിയമം. തീവ്രവാദം, വിദേശ ശക്തികളുമായുളള കൂട്ടുകെട്ട്, അട്ടിമറി എന്നിവ തടയുന്നതിനാണ് പുതിയ നിയമം പാസാക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. അതേസമയം നിയമത്തിന്റെ കരട് ഇതുവരെ പുറത്ത് വന്നിട്ടില്ല.ഹോങ്കോങ് വീണ്ടും ചൈനയുടെ നിയന്ത്രണത്തില്‍ വന്ന ജൂലൈ ഒന്നിന് പുതിയ നിയമം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണത്തിനുശേഷം ഹോങ്കോങ് ചൈനയ്ക്കു തിരിച്ചുകിട്ടിയതു 1997 ലാണ്. നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷേത്തേക്കു മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന അന്ന് ഉറപ്പുനല്‍കിയിരുന്നത്. ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. നിയമം പാസാക്കിയാല്‍ ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭം രൂക്ഷമാകുമെന്നുറപ്പാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.