CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 32 Seconds Ago
Breaking Now

കൊല്ലപ്പെടുന്നതിന് മുമ്പ് പോലീസുകാരന്‍ കൈയില്‍ എഴുതിയ നമ്പര്‍ തെളിവായി ; പ്രതികള്‍ പിടിയില്‍

കേസില്‍ ആറ് പ്രതികളുണ്ടായിരുന്നത്. ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആറ് പ്രതികളുണ്ടായിരുന്നത്. ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട പോലീസുകാരില്‍ ഒരാളായ രവീന്ദര്‍ സിങ് (28) കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ കൈയ്യില്‍ രേഖപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് കേസില്‍ വഴിത്തിരിവായത്. പ്രതികളെ തിരിച്ചറിയാന്‍ ഇതു സഹായിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് രവീന്ദര്‍ സിങിന്റെ കൈയില്‍ രേഖപ്പെടുത്തിയ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതു തെളിവായി.അദ്ദേഹത്തിന്റെ ധീരമായ ഈ നടപടിയ്ക്ക് മരണാനന്തര പോലീസ് മെഡലിന് ശുപാര്‍ശ ചെയ്യുമെന്ന് ഹരിയാന പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടിക്കിടെ രവീന്ദര്‍ സിങും കാപ്താന്‍ സിങ്ങും കൊല്ലപ്പെട്ടത്. കര്‍ഫ്യൂ മേഖലയായ ബുട്ടന പോലീസ് സ്‌റ്റേഷന് സമീപമുള്ള സോനിപത് ജിങ് റോഡില്‍ കാറിലിരുന്ന് മദ്യപിച്ചിരുന്ന സംഘത്തെ ചോദ്യം ചെയ്തതുമമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടാകുകയും കൊല സംഭവിക്കുകയും ചെയ്തത്. പ്രതികള്‍ കൊലയ്ക്ക് ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.