CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Seconds Ago
Breaking Now

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാക് ഭൂപടം ; ബുദ്ധി ശൂന്യമായ രാഷ്ട്രീയ അഭ്യാസമെന്ന് മറുപടി നല്‍കി ഇന്ത്യ

ഇത്തരം വാദങ്ങള്‍ക്ക് നിയമപരമായ സാധ്യതയില്ല

നേപ്പാളിന് പിന്നാലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കി പാക്കിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടം ഇറക്കിയത്. ഗുജറാത്തിന്റെ ഭാഗമായ ജുനഗിനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നടപടിയെ ഇന്ത്യ തള്ളിക്കളഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇറക്കിയ ഭൂപടം ബുദ്ധിശൂന്യമായ രാഷ്ടീയ അഭ്യാസമാണ്.,ഇത്തരം വാദങ്ങള്‍ക്ക് നിയമപരമായ സാധ്യതയില്ല. ഈ ശ്രമം അതിരു കടന്നുള്ള ഭീകരതയെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതു വ്യക്തമാക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

നേരത്തെ നേപ്പാളും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മുകാശ്മീരിനെ മുഴുവനായി പാക്കിസ്ഥാന്റെ ഭാഗമാക്കിയാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടം ഇറക്കിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.