CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Seconds Ago
Breaking Now

ബയ്‌റുത്തില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ് ; മരണം 78 ആയി ; നാലായിരത്തോളം പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ടിലെ തുറമുഖത്തിന് സമീപത്ത് വൈകീട്ടോടെയാണ് സ്‌ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം അകലം വരെ പ്രകമ്പനമുണ്ടായി.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 78 പേര്‍ കൊല്ലപ്പെട്ടു. നാലായിരം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ പത്തു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം.

ബെയ്‌റൂട്ടിലെ തുറമുഖത്തിന് സമീപത്ത് വൈകീട്ടോടെയാണ് സ്‌ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം അകലം വരെ പ്രകമ്പനമുണ്ടായി. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കാരണം അന്വേഷിച്ചിറങ്ങുന്നവരെ ഞെട്ടിച്ച് തുടര്‍ സ്‌ഫോടനമുണ്ടായി.

തുറമുഖത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്‌ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്തു രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാഥമിക വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.