CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 39 Seconds Ago
Breaking Now

മുന്‍ കാമുകന്റെ അമ്മയെ കൊന്ന് തലവെട്ടിയെടുത്ത് കിച്ചണ്‍ സിങ്കില്‍ ഉപേക്ഷിച്ചു; മരുമകള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും റേച്ചലിനോട് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്നും കുടുംബം

സ്റ്റീക്ക് കത്തികള്‍ ഉപയോഗിച്ച് മുന്‍ കാമുകന്റെ അമ്മയുടെ തലവെട്ടിയെടുത്ത സ്ത്രീക്ക് ആജീവനാന്ത ജയില്‍ശിക്ഷ. വെട്ടിയെടുത്ത തല കിച്ചണിലെ സിങ്കില്‍ ഉപേക്ഷിക്കുകയും ചെയ്ത 38-കാരി റേച്ചല്‍ ഹില്‍യാര്‍ഡിനാണ് ശിക്ഷ ലഭിച്ചത്. 63 വയസ്സുള്ള മിക്കി ഡേവിസിനെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടു. 

2017 ഏപ്രില്‍ 9ന് മകന്റെ ചില വസ്തുക്കള്‍ എടുക്കാനായി റേച്ചലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അക്രമണങ്ങള്‍ നടന്നത്. ഒന്‍പത് വയസ്സുള്ള പേരക്കുട്ടിയും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. ഈ കുട്ടി സഹായം അപേക്ഷിച്ച് ഓടിയ സമയം കൊണ്ട് റേച്ചല്‍ മുത്തശ്ശിയുടെ കഥകഴിച്ചു. 

പ്രായമായ സ്ത്രീയുടെ ഉടല്‍ ഗാരേജിലും, തല അടുക്കളയിലുമാണ് കണ്ടെത്തിയത്. വിധിക്ക് ശേഷം ഡേവിസിന്റെ കുടുംബത്തോട് റേച്ചല്‍ മാപ്പ് പറഞ്ഞു. മരണം പോലും തനിക്ക് നല്ല ശിക്ഷയാണെന്ന് കുറ്റവാളി പ്രതികരിച്ചു. എന്നാല്‍ റേച്ചലിനെ പിശാചെന്നാണ് കുടുംബം വിശേഷിപ്പിച്ചത്. 

ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും റേച്ചലിനോട് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി തയ്യാറാക്കിയല്ല അക്രമമെന്ന് റേച്ചല്‍ അവകാശപ്പെട്ടെങ്കിലും മുന്നറിയിപ്പില്ലാതെയാണ് അക്രമം നടന്നതെന്ന് സ്വന്തം മകന്‍ തന്നെ സാക്ഷി പറഞ്ഞതോടെയാണ് റേച്ചല്‍ കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.