CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 52 Seconds Ago
Breaking Now

ചരിത്ര പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ; സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണം

അവരും ദൈവത്തിന്റെ മക്കളാണെന്നും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട് ചരിത്ര പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അതിനെ പിന്തുണയ്ക്കുന്നെന്നും മാര്‍പാപ്പ.

അവരും ദൈവത്തിന്റെ മക്കളാണെന്നും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പാപ്പ. ആരും പുറത്താക്കപ്പെടേണ്ടവര്‍ അല്ലെന്നും ദുഃഖിതരാവേണ്ടവരല്ലെന്നും മാര്‍പാപ്പ പറയുന്നു.

തന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഫ്രാന്‍സെസ്‌കോ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയിലെ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. റോം ഫിലിം ഫെസ്റ്റിവലില്‍ ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. ഏഴര വര്‍ഷമായുള്ള മാര്‍പാപ്പയുടെ കാലഘട്ടമാണ് ഇവ്ജീനി അഫിനെവ്‌സ്‌കി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.