CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 41 Seconds Ago
Breaking Now

ഹത്രാസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.

ഹത്രാസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹത്രാസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത് .

പുഷ്പ പ്രകാശ് ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു .

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരുന്നുവെന്നും ഡി.സി.പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.