CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Seconds Ago
Breaking Now

കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്ന് ; വിചിത്ര വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ഉണ്ടായത് ഇന്ത്യയില്‍ നിന്നാണെന്ന വിചിത്ര വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. 2019ലെ ഉഷ്മ കാലത്ത് ഇന്ത്യയിലാണ് ഈ വൈറസ് ഉണ്ടായതെന്നാണ് ഇവരുടെ വാദം. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം മുറുകുമ്പോഴാണ് ചൈനയില്‍ നിന്നുള്ള പുതിയ വാദമെന്നും ശ്രദ്ധേയമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാണെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിപ്പിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട്. വൈറസിന്റെ തുടക്കം ചൈനയില്‍ നിന്നാണെന്ന് ലോക രാജ്യങ്ങള്‍ വാദിക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. നേരത്തെ ഇറ്റലിയില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് വാദിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.