CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 54 Seconds Ago
Breaking Now

ട്രംപിന്റെ കളി കഴിഞ്ഞിട്ടില്ല! പാട്രിയറ്റ് പാര്‍ട്ട് രൂപീകരിച്ച് റിപബ്ലിക്കന്‍ ശത്രുക്കളെ പ്രൈമറിയില്‍ വീഴ്ത്താന്‍ പട്ടിക തയ്യാറാക്കുന്നു; ക്യാംപെയിന്‍ പണമായി 70 മില്ല്യണ്‍ ഡോളറും മുന്‍ പ്രസിഡന്റിന്റെ കൈയില്‍?

തെളിവില്ലാതെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ എതിര്‍ത്ത പാര്‍ട്ടിക്കാരെയാണ് മുന്‍ പ്രസിഡന്റ് ഉന്നം വെയ്ക്കുന്നത്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അധികാരം ഒഴിഞ്ഞതോടെ ഡൊണാള്‍ഡ് ട്രംപിന്റെ ശല്യം ഒഴിഞ്ഞെന്ന് കരുതിയവര്‍ക്ക് തെറ്റി! പുതിയ 'പാട്രിയറ്റ് പാര്‍ട്ടി' രൂപീകരിച്ച് തന്റെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ എതിര്‍ക്കുന്ന റിപബ്ലിക്കന്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ത്തി, രണ്ടാം സെനറ്റ് ഇംപീച്ച്‌മെന്റ് ട്രയല്‍സില്‍ ശിക്ഷ ഏറ്റുവാങ്ങുന്നതിന് തടയിടാനാണ് മുന്‍ പ്രസിഡന്റിന്റെ ശ്രമം. 

അടുത്ത മാസമാണ് സെനറ്റ് ട്രയല്‍സ് ആരംഭിക്കുന്നത്. മൂന്നാമത്തെ പാര്‍ട്ടി രൂപീകരിക്കുമെന്ന ഭീഷണിയിലൂടെ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ തനിക്കെതിരെ വോട്ട് ചെയ്യുന്നത് തടയുകയാണ് ട്രംപിന്റെ ഉദ്ദേശമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ശേഷം മാര്‍-എ-ലാഗോയില്‍ പൊതുമുഖത്ത് നിന്നും നീങ്ങിയാണ് ട്രംപ് താമസിക്കുന്നത്. 

എന്നാല്‍ ഈ സമയത്ത് റിപബ്ലിക്കന്‍മാരില്‍ തന്റെ ശത്രുക്കളുടെ പട്ടിക തയ്യാറാക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് ശ്രോതസ്സുകള്‍ പോസ്റ്റിനെ അറിയിച്ചു. തെളിവില്ലാതെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ എതിര്‍ത്ത പാര്‍ട്ടിക്കാരെയാണ് മുന്‍ പ്രസിഡന്റ് ഉന്നം വെയ്ക്കുന്നത്. ഇവര്‍ക്കെതിരെ പ്രൈമറികളില്‍ വെല്ലുവിളി ഉയര്‍ത്താന്‍ തയ്യാറെടുക്കാന്‍ തന്റെ സഹായികള്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, പോസ്റ്റ് പറയുന്നു. 

പാര്‍ട്ടി നിലപാട് ലംഘിച്ച് ജനുവരി 6ന് നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ച് വോട്ട് ചെയ്ത റിപബ്ലിക്കന്‍ റെപ്. ലിസ് ചെനി ശത്രുപട്ടികയില്‍ ഉണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണത്തെ പിന്തുണയ്ക്കാതിരുന്ന ജോര്‍ജ്ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപും ട്രംപിനെ സംബന്ധിച്ച് ശത്രുവാണ്. 




കൂടുതല്‍വാര്‍ത്തകള്‍.