CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 33 Seconds Ago
Breaking Now

സ്‌റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്ന ഗ്രഹം ഭൂമിക്കരികിലേക്ക് പാഞ്ഞെത്തുന്നു ; മുന്നറിയിപ്പുമായി നാസ

ഇത്തരം ഒരു ഛിന്ന ഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വ നാശമാകും ഫലം.

സ്റ്റേഡിയത്തോളം വലിപ്പമുള്ള 2020 എക്‌സ് യു 6 എന്ന ഛിന്ന ഗ്രഹം ഈ ആഴ്ച ഭൂമിക്ക് സമീപത്തിലൂടെ പാഞ്ഞുപോകുമെന്ന് ശാസ്ത്രജ്ഞര്‍. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഇത്തരം ഒരു ഛിന്ന ഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വ നാശമാകും ഫലം. പക്ഷെ പേടിക്കേണ്ട കാര്യമില്ലെന്ന് നാസ വ്യക്തമാക്കി.

ഭൂമിക്ക് അപകടമാകുന്ന ഛിന്ന ഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമന്‍ ബഹിരാകാശ വസ്തുക്കള്‍ ഭൂമിക്ക് അരികിലേക്ക് നീങ്ങുന്നുണ്ട്. ഇതില്‍ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റര്‍ അടി വ്യാസമുണ്ടെന്നും നാസ വ്യക്തമാക്കുന്നു. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗത്തില്‍ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്‌റ്റേഡിയം വലിപ്പമുള്ള ഛിന്നഗ്രഹമായ 2020 എക്‌സ്യു6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് നിഗമനം.

പിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റര്‍ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റര്‍ അകലത്തില്‍ കടന്നുപോകും. രണ്ടാമത്തേത് 2021 സിസി5 (40 മീറ്റര്‍ വ്യാസമുള്ളവ) ഭൂമിയില്‍ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ കടന്നുപോകും. എന്നാല്‍ ഇതെല്ലാം ഭൂമിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണ്.




കൂടുതല്‍വാര്‍ത്തകള്‍.