CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 41 Seconds Ago
Breaking Now

പപ്പു മീന്‍ പിടിക്കുന്ന തിരക്കില്‍ , ഇനി പറയും ഇ വി എം അട്ടിമറിയെന്ന് ; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ്

രാഹുല്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചതിന്റെയും സമയം ചെലവഴിച്ചതിന്റെയും വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍പിടിച്ചതിനെ പരിഹസിച്ച് ബിജെപി. പപ്പു എന്നു വിളിച്ചാണ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രാഹുലിനെ കളിയാക്കിയത്.

മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ ആസമിലും രാജ്‌നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചു നടക്കുകയാണ്. പിന്നീട് ഇവര്‍ ഇവി എം അട്ടിമറി നടന്നുവെന്ന് പറഞ്ഞുവരികയും ചെയ്യും, മിശ്ര പറയുന്നു.

രാഹുല്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചതിന്റെയും സമയം ചെലവഴിച്ചതിന്റെയും വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.