CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 15 Seconds Ago
Breaking Now

പാലക്കാട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍, എല്‍ഡിഎഫ് പിന്തുണച്ചേക്കും

25 വര്‍ഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ഗോപിനാഥ് ആലത്തൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുമുണ്ട്.

ഷാഫി പറമ്പിലിനെതിരെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വിമത നീക്കം. തിരഞ്ഞെടുപ്പില്‍ ഷാഫിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. അദ്ദേഹത്തെ സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി.

താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താന്‍ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

25 വര്‍ഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ഗോപിനാഥ് ആലത്തൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുമുണ്ട്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ തന്നെ സിപിഎം സമീപിച്ചു എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാര്‍ട്ടി (കോണ്‍ഗ്രസ്) ഇതുവരെ അന്വേഷിച്ചിട്ടില്ല. മരിക്കുന്നതു വരെ കോണ്‍ഗ്രസാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് വിരോധത്തിനൊപ്പം നിന്ന ആളായിരുന്നു താന്‍. പക്ഷേ, എന്തു ചെയ്യാന്‍ കഴിയും എന്നും എ വി ഗോപിനാഥ് ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.