CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 27 Seconds Ago
Breaking Now

സ്വന്തമായുള്ളത് 4.73 കോടിയുടെ സ്വര്‍ണ്ണം ; പ്രചാരണത്തിന് ഇറങ്ങുന്നത് അഞ്ച് കിലോ സ്വര്‍ണ്ണം അണിഞ്ഞ്

സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി.

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ത്ഥിയാണ് ഹരി. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഉള്ളത്. എന്നാല്‍ ഹരി നാടാര്‍ പ്രചരണത്തിനിറങ്ങുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ് തന്നെയാണ്.

ഇപ്പോള്‍, സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുന്നതാണ് ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു.

നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്‌നാട്ടില്‍ സജീവമാണ്. വെറും 'ഷോ' മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല. നാംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.