CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 9 Seconds Ago
Breaking Now

ഞങ്ങളുടെ വാക്‌സിന്‍ അത്ര പോരാ, സമ്മതിച്ച് ചൈന! വൈറസിന് എതിരെ ഫലപ്രദമല്ലെന്ന് കുറ്റസമ്മതം; ആഗോള തലത്തില്‍ പോരാട്ടത്തിന് പുതിയ തിരിച്ചടി; പാകിസ്ഥാന്‍ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ എത്തി?

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫുവാണ് ഈ അപൂര്‍വ്വ കുറ്റസമ്മതം നടത്തിയിരിക്കുന്നത്

തങ്ങളില്‍ നിന്നും പുറത്തുവന്ന കൊറോണാവൈറസിന് നല്ല 'ശക്തിയുണ്ടെങ്കിലും' ഇതിനെ പ്രതിരോധിക്കാന്‍ തയ്യാറാക്കിയ കൊവിഡ് വാക്‌സിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സമ്മതിച്ച് ചൈന. വൈറസിനെതിരായ ലോകത്തിന്റെ പോരാട്ടത്തിന് വേഗത കുറയ്ക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. 

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫുവാണ് ഈ അപൂര്‍വ്വ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കൊറോണാവൈറസ് ലക്ഷണങ്ങള്‍ക്ക് എതിരെ ചൈനീസ് വാക്‌സിന്‍ ഉന്നതമായ സംരക്ഷണം നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് 45 രാജ്യങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ നല്‍കിയ ശേഷമാണ് ചൈനയുടെ കുറ്റസമ്മതം. 

ചൈനയുടെ കൊറോണാവാക് വാക്‌സിനെ കുറിച്ച് പഠനം നടത്തിയ ചിലി യൂണിവേഴ്‌സിറ്റി ഞെട്ടിക്കുന്ന കണ്ടെത്തലാണ് പുറത്തുവിട്ടത്. ആദ്യ ഡോസ് സ്വീകരിച്ചാല്‍ രണ്ടാം ഡോസ് ലഭിക്കുന്നത് വരെ കേവലം 3 ശതമാനം മാത്രമാണ് ഫലമെന്നാണ് തിരിച്ചറിഞ്ഞത്. വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം 56.5 ശതമാനത്തിലേക്ക് ഗുണം ഉയരുമെന്നും കണ്ടെത്തി.

ആഗോള തലത്തില്‍ ഉയര്‍ന്ന വാക്‌സിനേഷന്‍ നടത്തിയിട്ടും ചിലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം നടക്കുന്നതിന്റെ കാരണമാണ് ഇതോടെ വ്യക്തമായത്. ഏഷ്യയിലും, ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയ്ക്കും പുറമെ ഹംഗറി, തുര്‍ക്കി എന്നിവര്‍ക്കും ചൈന വാക്‌സിന്‍ കയറ്റുമതി നടത്തി. ഇപ്പോള്‍ മറ്റൊരു വാക്‌സിന്‍ ഉപയോഗിക്കാനാണ് ചൈന ആലോചിക്കുന്നത്. 

മറ്റ് വാക്‌സിനുകള്‍ 90 ശതമാനത്തോളം ഫലം നല്‍കുമ്പോളാണ് ചൈനയുടെ വാക്‌സിന്‍ ഈ വിധം മോശമായത്.




കൂടുതല്‍വാര്‍ത്തകള്‍.