CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 57 Seconds Ago
Breaking Now

ബംഗാളില്‍ ലീഡ് നിലയില്‍ ബിജെപിയേക്കാള്‍ ബഹുദൂരം മുന്നിലെത്തി തൃണമൂല്‍; ഇടത് ഭരണം തകര്‍ക്കാന്‍ മമതയ്ക്ക് വഴിതുറന്ന നന്ദിഗ്രാമിന്റെ മണ്ണില്‍ ദീദിയുടെ കണ്ണീര്‍ വീഴ്ത്തുമോ സുവേന്ദു?

പശ്ചിമ ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്താന്‍ പോരാടുമ്പോള്‍ എതിരാളി സുവേന്ദുവാണെന്നത് ശ്രദ്ധേയമാണ്

ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും വമ്പന്‍ പോരാട്ടം നടത്തുന്ന സംസ്ഥാനമായ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നില ഉയര്‍ത്തി തൃണമൂല്‍. തൃണമൂല്‍ കോണ്‍ഗ്രസ് 162 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ ബിജെപി 89 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. 

അതേസമയം ഇടത് പാര്‍ട്ടികളും, കോണ്‍ഗ്രസും, ഐഎസ്എഫും ചേര്‍ന്നുള്ള സഖ്യത്തില്‍ കേവലം 5 സീറ്റുകളില്‍ മാത്രമാണ് മുന്‍തൂക്കം. പശ്ചിമ ബംഗാളിലെ പോരാട്ടത്തില്‍ നന്ദിഗ്രാമാണ് ശ്രദ്ധാകേന്ദ്രം. ഇവിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മുന്‍ സഹായിയും, ഇപ്പോള്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയാണ് പോരാടുന്നത്. 

ഒരു ദശകത്തിന് മുന്‍പ് 34 വര്‍ഷം നീണ്ട ഇടത് ഭരണത്തെ തച്ചുടച്ച് ബംഗാള്‍ പിടിക്കാന്‍ മമതയെ സഹായിച്ചത് നന്ദിഗ്രാമാണ്. നന്ദിഗ്രാമിലെ ഭൂമി പിടിച്ചെടുക്കലിന് എതിരെ സമരം നയിച്ചത് മേഖലയില്‍ അതിശക്തമായ അധികാരി കുടുംബമാണ്. ആ കുടുംബത്തിലെ അംഗമാണ് സുവേന്ദു അധികാരി. സുവേന്ദുവും, സഹോദരന്‍ സൗമേന്ദുവും, പിതാവ് ശിശിറുമാണ് ആ പോരാട്ടങ്ങളില്‍ സുപ്രധാന പങ്കുവഹിച്ചത്. 

പശ്ചിമ ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്താന്‍ പോരാടുമ്പോള്‍ എതിരാളി സുവേന്ദുവാണെന്നത് ശ്രദ്ധേയമാണ്. നിലവില്‍ 8000-ലേറെ വോട്ടുകള്‍ക്ക് സുവേന്ദു അധികാരി മമതാ ബാനര്‍ജിയെ പിന്നിലാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.